പൂനെ: അച്ചടക്ക ലംഘനം നടത്തിയതിനേത്തുടര്‍ന്ന് മുംബൈ പോലീസ് സേനയില്‍ നിന്ന് ഇരുപത്തിമൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ട് പേരെ പിരിച്ചുവിടുകയും ചെയ്തു.
ഡ്യൂട്ടി നല്‍കിയിട്ടും അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനും, വിശദീകരണമില്ലാതെ ദീര്‍ഘനേരം ഹാജരാകാതിരുന്നതിനും, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ ലംഘിച്ചതിനുമാണ് ഈ നടപടികള്‍ സ്വീകരിച്ചത്. അച്ചടക്ക ലംഘനവും ക്രിമിനല്‍ കുറ്റങ്ങളും നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന് നടപടി സ്വീകരിച്ചതിന് ശേഷം പോലീസ് കമ്മിഷണര്‍ ദേവന്‍ ഭാരതി പറഞ്ഞു. അച്ചടക്കം, കാര്യക്ഷമത, പൊതുജന വിശ്വാസം എന്നിവ തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി അവലോകനം ചെയ്ത് തീരുമാനം ശരിവയ്‌ക്കുകയും ചെയ്തു.
















