തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.
ശ്രീവൈഗ, എയ്ഞ്ചല്‍ എന്നിവരെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് കാണാതായത്.
സ്‌കൂളിലേക്ക് പോകാനായാണ് വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍നിന്നും ഇറങ്ങിയത്.
ചിറയിന്‍കീഴ്, വക്കം സ്വദേശിനികളാണ് ഇവര്‍. സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയത്.ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
















