കോട്ടയം: യുഡിഎഫിലേക്ക് മടങ്ങാന്‍ തയ്യാറായ ജോസ് കെ. മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിരട്ടിയെന്ന് പാലാ എം എല്‍ എ മാണി സി. കാപ്പന്‍ ആരോപിച്ചു. മുന്നണി വിട്ടാല്‍ വിശ്വസ്തനായ റോഷി അഗസ്റ്റിനെ അടര്‍ത്തിയെടുത്ത് ജോസിനെതിരെ മത്സരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിട്ടില്ലെന്ന് പാലാ കുരിശുപള്ളി മാതാവിന് മുന്നില്‍ വന്നു സത്യം ചെയ്യാന്‍ തയ്യാറാണോ എന്ന് കാപ്പന്‍ ചോദിച്ചു. പാലായില്‍ ഇനിയും മത്സരിച്ചാല്‍ മഞ്ഞുകൊള്ളാമെന്നല്ലാതെ ജോസ് ജയിക്കാന്‍ പോകുന്നില്ല. റോഷി അഗസ്റ്റിന്‍ എന്തിനാണ് ഇപ്പോഴും എല്‍ഡിഎഫില്‍ തുടരുന്നതെന്ന രഹസ്യം അടുത്ത യുഡിഎഫ് ഭരണത്തില്‍ പുറത്തുവരുമെന്നും കാപ്പന്‍ പറയുന്നു.
















