പത്തനംതിട്ട: വ്യാഴാഴ്ചത്തെ ദേശീയ പണിമുടക്കില്‍ നിന്ന് കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി.മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിനാലാണിതെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കി.
മാരാമണ്‍ കണ്‍വന്‍ഷനെത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പനയും ആസ്തി വില്‍പ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്.
















