തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സ്ത്രീകളെ 266 ദിവസം തെരുവില്‍ ഇരുത്തിയെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. തൊഴിലാളികളോട് മമത ഇല്ലാത്ത നിലപാടാണിത്. ഡിമാന്‍ഡുകള്‍ അംഗീകരിക്കും വരെ ജില്ലാ തലത്തില്‍ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരമായി മാറി. ഈ സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം പുറത്ത് കൊണ്ടുവരാന്‍ ആശ സമരത്തിനായി. ഡല്‍ഹിയില്‍ പോയി ചോദിക്കാന്‍ ആയിരുന്നു സമരത്തോടുള്ള സര്‍ക്കാരിന്റെ മറുപടി. അങ്ങനെ പറഞ്ഞ് ഒഴിയാന്‍ സര്‍ക്കാരിനാകില്ല.
21000 രൂപ എന്നത് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ ഉള്ള ശമ്പളം. 3 മാസത്തിനിടയില്‍ 2000 രൂപ വര്‍ധിപ്പിച്ചു. അത് നേടിയെടുക്കാന്‍ സമരത്തിനായി. 21000 രൂപയാക്കി ഓണറേറിയം ഉയര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
















