ആലപ്പുഴ: വീട്ടില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനെത്തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോളെയാണ് (46) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന സത്യമോള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മരിച്ചത്. ഇവരുടെ വീട്ടില്‍ കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യങ്ങളുണ്ടോയെന്നാണ് മുഖ്യമായും പൊലീസ് അന്വേഷിക്കുന്നത്.
















