
കാസര്‍ഗോഡ് : സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെത് തൂങ്ങിമരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഇല്ല.
കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ചിന്നു പാപ്പു വിവാഹമോചിതയായിട്ട് ഒരു വര്‍ഷത്തിലേറെയായി.ആറ് മാസത്തോളമായി ആണ്‍സുഹൃത്തുമൊത്ത് വാടകവീട്ടിലാണ് താമസിച്ചു വന്നത്.
സാമൂഹ്യമാധ്യമത്തില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട് ചിന്നുപാപ്പുവിന്. ആണ്‍സുഹൃത്തുമായി യുവതിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ചിന്നു പാപ്പുവിന്റെ കുടുംബം പറയുന്നത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുത്തെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.