താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ചുരം ആറ് – ഏഴ് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.
പുല്‍പ്പള്ളിയില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായ 37 പേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
















