കൊച്ചി: മലയാള സിനിമാ രംഗത്ത് പുതിയ കോള്‍ഷീറ്റ് സമ്പ്രദായം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്ന് ഇതുസംബന്ധിച്ചു കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം 16 മണിക്കൂര്‍ ജോലിയെന്നത് 12 മണിക്കൂറായി കുറയും.
അഭിനേതാക്കള്‍ ലൊക്കേഷനില്‍ വരാന്‍ വൈകുമ്പോള്‍ തൊഴിലാളികള്‍ യൂണിറ്റില്‍ അധികജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ ഇതോടെ മാറും.തൊഴിലാളികളുടെ വിശ്രമം, ഓവര്‍ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായി. ഒരു ലക്ഷത്തിനു മുകളില്‍ ശമ്പളം പറ്റുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും.
സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ കരാറെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
















