കണ്ണൂര്‍:പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് കുഴഞ്ഞുവീണ് മരിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ ആണ് ഇദ്ദേഹം.
വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൃക്ക രോഗം മൂലം ഡയാലിസിസ് ചെയ്തു വരികയായിരുന്നു.
സിപിഎം സിറ്റിംഗ് സീറ്റായ ബാവോഡ് ഈസ്റ്റ് വാര്‍ഡില്‍ നിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ബാബു തണ്ടാരത്ത് വിജയിച്ചത്. 12 വോട്ടിനായിരുന്നു വിജയം.
















