പത്തനംതിട്ട: വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 2,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പന്തളം നഗരസഭയിലെ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴ് വര്‍ഷം തടവ്. കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം.30,000 രൂപയാണ് റെജി കൈക്കുലിയായി ആവശ്യപ്പെട്ടത്. ഇതില്‍ 2000 രൂപ വാങ്ങുന്നതിനിടെയാണ് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഇയാളെ അറസ്റ്റു ചെയ്തത്.
കുടുംബസ്വത്തിലെ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള പന്തളം സ്വദേശിയുടെ അപേക്ഷയിലാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് വീട്ടുടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.
















