കാസർകോട്: കാസർകോട് ജില്ലയിലെ ആദൂർ സ്വദേശിയായ പ്രമുഖ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക നിഗമനമനുസരിച്ച് കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തൂങ്ങിയ കയര്‍ പൊട്ടി താഴേക്ക് വീണെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നു ചിന്നു.കാസര്‍കോടിന്റെ തനത് ഭാഷയിലൂടെയാണ് ചിന്നുവിന്റെ വ്‌ളോഗുകള്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ ഫോളേവേഴ്‌സ് ചിന്നുവിനുണ്ട്. ആറു ദിവസം മുമ്പാണ് അവസാനം വീഡിയോ പങ്കുവച്ചത്. കൂടുതലും പാചക വീഡിയോകളിലൂടെയാണ് ചിന്നു പാപ്പു ശ്രദ്ധിക്കപ്പെട്ടത്. ചിന്നുവിന്റെ മരണം ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്. വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരുടെയും കമന്റ്.
















