കാസര്‍കോട് :സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമസ്ത ശതാബ്ദി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങള്‍ , പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളില്‍ നിന്ന് എം.എ യൂസഫലി സമസ്ത സെന്റിനറി പുരസ്‌കാരം ഏറ്റുവാങ്ങിയത്. സമസ്തയ്‌ക്കായി ഏഴരക്കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ംഎ
യു.എ ഇ ഭരണകൂടവുമായി സംസാരിച്ച് സമസ്തയുടെ വലിയ പദ്ധതികള്‍ക്ക് വേണ്ട സഹായം ഉറപ്പുവരുത്തുമെന്നും എം.എ യൂസഫലി പറഞ്ഞു. പണ്ഡിതരുമായി അഭേദ്യമായ ബന്ധമാണ് താന്‍ പുലര്‍ത്തുന്നതെന്നും യൂസഫലി വ്യക്തമാക്കി. കുടുംബപരമായി സമസ്തയുമായുള്ള അടുപ്പത്തെകുറിച്ചും സൂചിപ്പിച്ചു.
വര്‍ഗീയതയ്‌ക്കെതിരായ സമസ്തയുടെ ചെറുത്തു നില്‍പ്പ് ധീരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.















