ന്യൂദൽഹി: തിരുപ്രംകുണ്ഡ്രം കേസിൽ ഇസ്ലാമിസ്റ്റുകൾക്ക് വീണ്ടും തിരിച്ചടി. തിരുപ്രംകുണ്ഡ്രം കുന്നുകൾക്ക് മുകളിലുള്ള നെല്ലിത്തോപ്പ് ദർഗ പരിസരത്ത് മൃഗബലി നിരോധിച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. എല്ലാ ദിവസവും ആരാധന നടത്തണമെന്ന ഹർജിയും തള്ളി. റംസാനും ബക്രീദിനും മാത്രം സിക്കന്ദർ ബാദുഷ അവുലിയ ദർഗയിൽ മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്ക് അർഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ച് ഹൈക്കോടതിയുടെ ഉത്തരവ് “സന്തുലിത”മായ ഒന്നാണെന്ന് വിശേഷിപ്പിച്ചു, അത് തടസ്സപ്പെടുത്താൻ ഒരു കാരണവും കണ്ടെത്തിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 33 സെന്റ് വിസ്തൃതിയുള്ള നെല്ലിത്തോപ്പ് പ്രദേശം ദർഗയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അംഗീകരിച്ചിട്ടും ദർഗയിലെ ആരാധകനായ എം. ഇമാം ഹുസൈൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന തിരുപ്രംകുണ്ഡ്രം, ശ്രീമുരുകന്റെ ആറ് പടവീടുകളില്‍ ഒന്നായി വിശ്വാസികള്‍ കണക്കാക്കുന്ന പുണ്യ മലയും ക്ഷേത്രവും ആണ്.
















