ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.
ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയിലെ ഫോൺ തകരാർ പരിഹരിക്കാനെത്തിയ ഇയാൾ ആദ്യം നടിയോട് സെൽഫി ആവശ്യപ്പെടുകയും, പിന്നാലെ അപ്രതീക്ഷിതമായി ആലിംഗനം ചെയ്യാൻ മുതിരുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
















