Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:40 am IST
in Career
  • ദക്ഷിണ റെയില്‍വേയുടെ കീഴില്‍ 1036 പേര്‍ക്ക് അവസരം
  • വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത വിജ്ഞാപനംwww.rrbchennai.gov.in ല്‍
  • മാര്‍ച്ച് 2 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം; പ്രായപരിധി 18-33
  • സെലക്ഷന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തില്‍
  • നിയമനം പതിനാല് തസ്തികകളില്‍

റെയില്‍വേയില്‍ വിവിധ തസ്തികകളിലായി 22195 ഒഴിവുകളില്‍ നിയമനത്തിന് ‘സിഇഎന്‍ 09/2025’ നമ്പര്‍ കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനപ്രകാരം റെയില്‍വേയുടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbchennai.gov.in ല്‍ ലഭിക്കും. ദക്ഷിണ റെയില്‍വേ അടക്കം വിവിധ മേഖലകളില്‍ 14 തസ്തികകളിലായാണ് നിയമനം. അടിസ്ഥാന ശമ്പളം 18000 രൂപയാണ്. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ മാര്‍ച്ച് 2 വരെ അപേക്ഷിക്കാം.

തസ്തികകള്‍: അസിസ്റ്റന്റ് റ്റിആര്‍സി, അസിസ്റ്റന്റ് ഓപ്പറേഷന്‍സ് (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് റ്റിഎല്‍ ആന്റ് എസി (ഇലക്ട്രിക്കല്‍ വകുപ്പ് റ്റിആര്‍ഡി)/ജനറല്‍ സര്‍വ്വീസസ്), അസിസ്റ്റന്റ് (എസ് ആന്റ് റ്റി സിഗ്‌നല്‍), പോയിന്റ്‌സ്മാന്‍-ബി (ട്രാഫിക്), അസിസ്റ്റന്റ് ട്രാക്ക് മെഷ്യന്‍, ട്രാക്ക് മെയിന്റൈനര്‍ ഗ്രേഡ്-4 (പെര്‍മനന്റ് വേ), അസിസ്റ്റന്റ് ബ്രിഡ്ജ് (എന്‍ജിനീയറിങ് വകുപ്പ്), അസിസ്റ്റന്റ് കേരിയേജ് ആന്റ് വാഗണ്‍ (മെക്കാനിക്കല്‍ ബ്രാഞ്ച്), അസിസ്റ്റന്റ് ലോക്കോഷെഡ് (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് പെര്‍മനന്റ് വേ (എന്‍ജിനീയറിങ് വകുപ്പ്), അസിസ്റ്റന്റ് ഓപ്പറേഷന്‍സ്, അസിസ്റ്റന്റ് എസ് ആന്റ് റ്റി (വര്‍ക്ക്‌ഷോപ്പ്), അസിസ്റ്റന്റ് ലോക്കോഷെഡ് (ഇലക്ട്രിക്കല്‍-വര്‍ക്ക്‌ഷോപ്പ്/ഡീസല്‍ ഷെഡ്).

റെയില്‍വേയുടെ ഓരോ മേഖലയിലും ലഭ്യമായ തസ്തികകള്‍, ഒഴിവുകള്‍, സംവരണം മുതലായ വിവരങ്ങളടങ്ങിയ പട്ടിക വിജ്ഞാപനത്തിലുണ്ട്. ചെന്നൈ ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വിവിധ തസ്തികകളിലായി 1036 ഒഴിവുകളാണുള്ളത്.

യോഗ്യത: എസ്എസ്എല്‍സി/പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റോ എന്‍സിവിടി നല്‍കിയിട്ടുള്ള നാഷണല്‍ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും ഡിഗ്രിക്കാരെയും പരിഗണിക്കില്ല. യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

പ്രായപരിധി 18-33 വയസ്. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷം, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷ എന്നിങ്ങനെയും വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും നിയമപരമായി ബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്കും അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.

സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), കായികക്ഷമതാ പരീക്ഷ, സര്‍ട്ടിഫിക്കറ്റ്/രേഖാ പരിശോധന മുതലായവരുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘സിബിടി’യില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും. (ജനറല്‍ സയന്‍സ് 25 ചോദ്യങ്ങള്‍), മാത്തമാറ്റിക്‌സ് (25), ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ് (30), പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളും (20). ശരി ഉത്തരത്തിന് ഒരു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ 1/3 മാര്‍ക്ക് വീതം കുറയ്‌ക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി സംവരണ ചട്ടങ്ങള്‍ പാലിച്ച് നിയമനം നല്‍കും.

അപേക്ഷാ/പരീക്ഷാ ഫീസ്: 500 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/ഭിന്നശേഷി/ന്യൂനപക്ഷം/ഇബിസി/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ ഉപയോഗിച്ച് ഓണ്‍ലൈനില്‍ മാര്‍ച്ച് 4 നകം ഫീസ് അടയ്‌ക്കാം. അപേക്ഷിക്കേണ്ട രീതിയും വിശദമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്.

 

Tags: Southern RailwayRailway RecruitmentSSLC and ITI candidates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Travel

ഭക്ഷണത്തിന്റെ പാചകവും വിതരണവും ഇനി സിസിടിവി നിരീക്ഷണത്തില്‍, നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ

Kerala

യാത്രക്കാരുടെ ശ്രദ്ധക്ക്: പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.