Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: വെള്ളാരങ്കല്ലു തേടി

മാറനാട് ശ്രീകുമാര്‍ by മാറനാട് ശ്രീകുമാര്‍
Feb 8, 2026, 05:08 am IST
in Varadyam, Literature

ചെറുതോണി മെല്ലെ തുഴഞ്ഞു പോകാം
കടലിന്നുമക്കരെക്കൊന്നുപോകാം
വെള്ളാരങ്കല്ലുകള്‍ കുന്നുപോലുള്ളൊരാ
നാട്ടകം തേടിയലഞ്ഞു പോകാം

നുരയണിഞ്ഞാര്‍ക്കുന്ന തിരയും തെറിപ്പിച്ചു
വെള്ളാരങ്കുന്നിലേക്കൊന്നുപോകാം
കടലമ്മ ചൊല്ലും കഥ കേട്ടു ഞാനെന്റെ
കിന്നാരവും ചൊല്ലിയൊന്നുപോകാം

പായുന്ന മറ്റൊരു തോണിയില്‍ പിടയുന്നു
സ്വപ്‌നങ്ങള്‍ മൃതിയായ മിഴികളോടെ
കടലമ്മ പോറ്റിവളര്‍ത്തിയോരെത്രപേര്‍
നാളത്തെയന്നത്തിനമൃതേകുവാന്‍

കാഴ്ചകളനവധിയില്ലാത്തൊരാഴിയില്‍
കാറ്റേറ്റു മെല്ലെത്തുഴഞ്ഞു പോകാം
കടലിന്നുമപ്പുറം കാഴ്ചയൊരുക്കുന്ന
വെള്ളാരങ്കുന്നിലേക്കൊന്നു പോകാം.

പുറ്റുകള്‍ പവിഴങ്ങള്‍ പൂത്തുലഞ്ഞാടുമീ-
യാഴിതന്നാഴത്തില്‍ നീന്തിടുന്ന
കന്യകമാരൊത്തു ചേര്‍ന്നു പോകാം
വെള്ളാരങ്കുന്നിലേക്കൊന്നു പോകാം.

തിരകള്‍ക്കുമപ്പുറമാഴിക്കുമപ്പുറം
കാണുന്നു വെള്ളാരങ്കുന്നുമുന്നില്‍
വെള്ളാരങ്കല്ലുകള്‍ കൂട്ടിയിണക്കിയ
വെള്ളാരങ്കുന്നു വിളങ്ങിടുന്നു.

വെള്ളാരങ്കുന്നിന്നു തോരണം ചാര്‍ത്തുന്നു
വര്‍ണ്ണച്ചിറകുള്ളൊരോമനത്തുമ്പികള്‍.
കവിളത്തു ചേര്‍ത്തോരാ വെള്ളാരങ്കല്ലിന്റെ
കുളിരെന്‍മിഴികളെ തഴുകിയടയ്‌ക്കുന്നു.

അടയുന്ന മിഴികളെ മെല്ലെത്തുറന്നു ഞാന്‍
കാണുന്നു ചുറ്റിലുമന്ധകാരം.
വെള്ളാരംകല്ലില്ല തുമ്പിയില്ല
കഥയില്ല കടലമ്മ കൂട്ടിനില്ല

കൂട്ടിന്നു വന്നൊരാ കന്യകമാരവര്‍
കൂട്ടുവിട്ടെങ്ങോ മറഞ്ഞുപോയി
കാഴ്ചകളൊക്കെയും പൊയ്‌ക്കിനാവെങ്കിലും
പോകണം വെള്ളാരങ്കല്ലുതേടി

Tags: കവിതMalayalam Literature#malayalamKavitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.