കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി . കഴിഞ്ഞ ദിവസം കുന്ദമംഗലം കോടതി ഷിംജിതയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിന്‌റെയും തെളിവെടുപ്പിന്‌റെയും അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുവിലയിരുത്തിയ ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക.
ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
















