Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന് താക്കീതായി അഗ്നി 3; പാകിസ്ഥാന്റെ ഏത് ഭാഗത്തും ചെന്ന് പതിക്കാനുള്ള ശേഷി;ഒന്നര ടണ്‍ വരെയുള്ള ആണവപോര്‍മുന വഹിയ്‌ക്കാം

പാകിസ്ഥാന് താക്കീതായാണ് ഇന്ത്യ ഫെബ്രവരി ആറിന് അഗ്നി 3 എന്ന ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. കാരണം ഇതില്‍ ഒന്നരടണ്‍ ആണവസ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കുന്നതിനാല്‍ ചെന്ന് പതിയ്‌ക്കുന്നിടം എന്നെന്നേയ്‌ക്കുമായി തകര്‍ന്നടിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 06:48 pm IST
in India, Defence
അഗ്നി 3 കുതിച്ചുയരുന്നു (വലത്ത്) അഗ്നി മിസൈലിന്‍റെ പ്രദര്‍ശനം (ഇടത്ത്)

അഗ്നി 3 കുതിച്ചുയരുന്നു (വലത്ത്) അഗ്നി മിസൈലിന്‍റെ പ്രദര്‍ശനം (ഇടത്ത്)

ചന്ദിപൂർ: പാകിസ്ഥാന് താക്കീതായാണ് ഇന്ത്യ ഫെബ്രവരി ആറിന് അഗ്നി 3 എന്ന ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. കാരണം ഇതില്‍ ഒന്നരടണ്‍ ആണവസ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കുന്നതിനാല്‍ ചെന്ന് പതിയ്‌ക്കുന്നിടം എന്നെന്നേയ്‌ക്കുമായി തകര്‍ന്നടിയും. ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഭാഗം വേണമോ എന്ന ശക്തമായ ചോദ്യമാണ് ഇന്ത്യ പാകിസ്ഥാനോട് ചോദിക്കുന്നത്. കാരണം 3000 മുതല്‍ 3500 വരെ കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ കഴിയും എന്നതിനര്‍ത്ഥം പാകിസ്ഥാന്റെ ഉടലില്‍ എവിടെയും അഗ്നിക്ക് പരിക്കേല്‍പിക്കാന്‍ കഴിയുമെന്നര്‍ത്ഥം.

അഗ്നി 3ല്‍  എംഐആര്‍വി സാങ്കേതിക വിദ്യ

കഴിഞ്ഞ ദിവസം വിക്ഷേപിച്ച അഗ്നി 3ല്‍ ആണവ പോര്‍മുന ഘടിപ്പിക്കാം എന്ന് മാത്രമാണ് എംഐആര്‍വി സാങ്കേതിക വിദ്യ കൂടി ഉള്‍ച്ചേര്‍ക്കാനുള്ള പരീക്ഷണം നടത്തിയിരുന്നു. മള്‍ട്ടിപ്പിള്‍ ഇന്‍ഡര്‍ഡിപ്പന്‍റന്‍റ്ലി ടാര്‍ഗറ്റബിള്‍ റീഎന്‍ട്രി വെഹിക്കിള്‍ എന്നാണ് എംഐആര്‍വിയുടെ അര്‍ത്ഥം. എംഐആര്‍വി (Multiple Independently Targetable Re-entry Vehicle – MIRV)സാങ്കേതികവിദ്യ, ഒരു ബാലിസ്റ്റിക് മിസൈലിന് ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് പല പോർമുനകൾ (Warheads) വിക്ഷേപിക്കാൻ കഴിയുന്ന സംവിധാനമാണ്. നേരത്തെ 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ അഗ്നി-5 മിസൈലിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് ഇപ്പോള്‍ അഗ്നി 3 മിസൈലില്‍ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രതിരോധ സംവിധാനമാണ് ഇത്.

എന്താണ് എംഐആര്‍വി സാങ്കേതിക വിദ്യയുടെ നേട്ടം?

ഓരോ ആണവ പോർമുനയ്‌ക്കും സ്വതന്ത്രമായി ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാൻ സാധിക്കും. ശത്രുവിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ (Anti-ballistic missile systems) എളുപ്പത്തിൽ മറികടക്കാൻ എംഐആര്‍വി സാങ്കേതികവിദ്യ സഹായിക്കുന്നു.

ശത്രുവിന്റെ ആണവാക്രമണം തടയാന്‍ ശേഷിയുള്ള അഗ്നി 3

ഇന്ത്യയെ തൊടുന്നത് സൂക്ഷിച്ച് വേണം എന്ന താക്കീത് നല‍്കുന്ന മിസൈലാണ് അഗ്നി പരമ്പരയില്‍പ്പെട്ട മിസൈലുകളെല്ലാം തന്നെ. അഗ്നി ഒന്ന്, രണ്ട് എന്നിവയിലും ആണവായുധം പിടിപ്പിക്കാം. പക്ഷെ ദൂരപരിധി കുറവാണെന്ന് മാത്രം. അഗ്നി-1 പരമാവധി എത്തിച്ചേരാവുന്ന ദൂരം 700 കിമീ ആണെങ്കില്‍ അഗ്നി-2: 2,000 കിമീ വരെ ദൂരത്തില്‍ എത്താം. അഗ്നി 3 കുറക്കെൂടി ദൂരപരിധിയുണ്ട്. 3000 മുതല്‍ 3500 കിലോമീറ്റര്‍ വരെ. അതായത് പാകിസ്ഥാന്റെ ഏത് മുക്കിലും മൂലയിലും എത്താമെന്നര്ത്ഥം. പാകിസ്ഥാനില്‍ മാത്രമല്ല, ചൈനയുടെ ചില ഭാഗങ്ങളിലേക്കു കൂടി അഗ്നി 3 മിസൈലിന് എത്താന്‍ കഴിയും. കൂടുതള്‍ ആണവ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാമെന്നതിനാല്‍ മാരകമായിരിക്കും അഗ്നി 3 ഉയര്‍ത്തുന്ന സ്ഫോടനം. അഗ്നി ബലിസ്റ്റിക് പരമ്പരയില്‍ രണ്ടെണ്ണം കൂടിയുണ്ട്. അഗ്നി-4ന് 4,000 കിമീ ആണ് ദൂരപരിധിയെങ്കില്‍ അഗ്നി-5: 5000 കി.മീ വരെ അകലെയെത്താന്‍ കഴിയും. ചൈനയ്‌ക്കും കൂടി ഭീഷണിയുയര്‍ത്തുന്നു അഗ്നി 5.

അഗ്നി 3 മിസൈലിന്റെ നീളം 16.7 മീറ്ററാണ്. വ്യാസം രണ്ടു മീറ്ററും. 48,300 കിലോഗ്രാമാണ് ഭാരം. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം അഥവാ ജിപിഎസ് പിന്തുണയോട് കൂടിയ ഒരു ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനമാണ് (ഐഎന്‍എസ്) ആണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്റ്റീല്‍ മോട്ടോര്‍ കേസും രണ്ടാം ഘട്ടത്തില്‍ കാര‍്ബണ്‍ ഫൈബര്‍ മോട്ടോര്‍ കേസും ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടിലും വെക്ടര്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്.

അഗ്നി3 പരീക്ഷണം സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍റിന്റെ കീഴില്‍ എന്തുകൊണ്ട്?

സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍റ് അഗ്നി 3ന്റെ നിരവധി പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ന്യൂക്ലിയര്‍ കമാന്‍റ് അതോറിറ്റിക്ക് കീഴിലുള്ള ത്രിസേനസംവിധാനത്തിന് കീഴിലുള്ള സമിതിയാണ് സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍റ്. ഇന്ത്യയുടെ ആണവായുധ ശേഖരം മാനേജ് ചെയ്യുക, പ്രവര്‍ത്തിപ്പിക്കുക എന്നിവയാണ് സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍റിന്റെ ജോലി. അഗ്നി3യില്‍ ആണവായുധം ഉപയോഗിക്കാന്‍ കഴിയുമെന്നതിനാലാണ് ഈ പരീക്ഷണം സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍റിന്റെ കീഴിലാക്കിയത്. വെള്ളിയാഴ്ച ഒഡിഷയിലെ ചന്ദിപൂരില്‍ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു. ചന്ദിപൂരിലുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനം സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും തകര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.

ഇന്ത്യയുടെ ഈ മിസൈൽ സാങ്കേതികവിദ്യയിൽ പല സൗഹൃദ രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന ചില മോഡലുകൾ നിരസിച്ചെങ്കിലും ഇവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യ തേടുന്നുണ്ട്.

Tags: Agni nuclear missileDRDODefenceBallistic missileIndian defenceAgni ballistic missileAgni missile 3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

India

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.