ഷാർജ : പൈതൃക കാഴ്‌ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിന് 2026 ഫെബ്രുവരി 4-ന് തുടക്കമായി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നിരവധി കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
ഇരുപത്തിമൂന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് 2026 ഫെബ്രുവരി 15 വരെ നീണ്ട് നിൽക്കും.
‘ആധികാരികതയുടെ തിളക്കം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സംഘടിപ്പിക്കുന്നത്.
















