കൊച്ചി: സ്കൂള്‍ വാഹനങ്ങളില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മിന്നല്‍ പരിശോധന നടത്തി. റേഞ്ച് ഡിഐജി ഡോ. അരുള്‍ ആര്.ബി കൃഷ്ണയുടെ നിര്‍ദേശ പ്രകാരം ഒറ്റ ദിവസം 478 വാഹനങ്ങള്‍ പരിശോധിച്ചു. ആലുവ സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പരിശോധിച്ചത്. ആലുവ- 138, മുനമ്പം 93, മൂവാറ്റുപുഴ 90, പുത്തന്‍കുരിശ് 81, പെരുമ്പാവൂര്‍ 76 എന്നിങ്ങനെയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.











