തിരുവനന്തപുരം: ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ ജോലിക്കിടെ യന്ത്രത്തില്‍ ജീവനക്കാരന്റെ കൈ കുടുങ്ങി . വട്ടിയൂര്‍ക്കാവില്‍ വെളളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
ബിനു ലാല്‍ (29) ആണ് അപകടത്തില്‍പ്പെട്ടത്. യന്ത്രത്തിനുള്ളില്‍ അബദ്ധത്തില്‍ കൈ കുടുങ്ങിയ യുവാവ് നിലവിളിച്ചതോടെ ഒപ്പം ജോലി ചെയ്തിരുന്നവര്‍ യന്ത്രം ഓഫ് ചെയ്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ കുടുങ്ങിപ്പോയിരുന്നു.തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ തിരുവനന്തപുരം യൂണിറ്റില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അരമണിക്കൂറോശം പരിശ്രമിച്ച് യന്ത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് യുവാവിന്റെ കൈ പുറത്തെടുത്തത്.
കൈയ്യിലെ എല്ലിന് പൊട്ടലുണ്ട്.യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















