കൊച്ചി: കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത ഉണ്ടായ 70 ഓളം പേര്‍ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.
33 പേര്‍ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല.
കമ്പനിയിലെ ക്യാന്റീനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി.
കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സര്‍വീസില്‍ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് കാന്റീനില്‍ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
















