പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാന്‍. തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കേണ്ട ആവശ്യമെന്തെന്ന് ഫെന്നി ആരാഞ്ഞു.
‘രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതിജീവിത പരാതി കൊടുത്തത്.ഞാന്‍ അതിജീവിതയുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയിട്ടില്ല. അവരുടെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ടത് ഒരു മാധ്യമപ്രവര്‍ത്തകയാണ് . അതിജീവിത അവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തയ്യാറാകണം. എനിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയ്‌ക്കെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്യും’ ഫെന്നി നൈനാന്‍ പറഞ്ഞു.
അതിജീവിത കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കും പ്രിയങ്കാ ഗാന്ധി എംപിക്കും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിനും പകര്‍പ്പ് അയക്കുകയും ചെയ്തു.
















