കോട്ടയം : പൊന്‍കുന്നത്ത് സീബ്രാ ക്രോസിംഗിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു.
തേനി സ്വദേശിയായ മുരുകദാസ് (67) ആണ് മരിച്ചത്. പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള സീബ്രാ ക്രോസിംഗിലൂടെ നടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അതിവേഗത്തില്‍ എത്തിയ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുരുകദാസ് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ മുരുകദാസിനെ ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
















