പത്തനംതിട്ട : ശബരിമല നിലയ്‌ക്കല്‍ അന്നദാന ക്രമക്കേടില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ ഇ ഡി താത്ക്കാലികമായി കണ്ടുകെട്ടി. ജെ.ജയപ്രകാശിന്റെയും ഭാര്യയുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.
2018-19 മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവിലാണ് ക്രമക്കേട് ഉണ്ടായത്. അന്നദാന കരാറുകാരന് ബോര്‍ഡ് നല്‍കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്‌ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം.
ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്‌ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
















