കോഴിക്കോട്: വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചയ്‌ക്ക് ശ്രമം. പേരാമ്പ്രയില്‍ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം.
പേരാമ്പ്ര സ്വദേശിനി റമീസയ്‌ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ് ആക്രമി മുളകുപൊടി എറിഞ്ഞത്.അടുക്കളയില്‍ പാത്രം കഴുകുന്നതിനിടെയാണ് ആക്രമണം.
റമീസയും മകളും ബഹളം വച്ചതോടെ മുളകുപൊടി എറിഞ്ഞ അക്രമി ഓടി രക്ഷപ്പെട്ടു.വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.
















