തിരുവനന്തപുരം ; വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . വി.എസിന്റെ മകൻ വി.എ. അരുൺകുമാറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്‌പുകൾക്ക് നന്ദിയെന്നുമാണ് അരുൺ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
പാർട്ടി സമ്മർദ്ദമാണ് ഈ തീരുമാനത്തിന് പിന്നില്ലെന്ന് വ്യക്തമാണ് . ഇപ്പോൾ ഈ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ. അമേരിക്കയില്‍ ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വാങ്ങിയ ദൃശ്യങ്ങൾ പങ്ക് വച്ചാണ് യുവരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘ ഇന്ത്യ നല്‍കുന്ന സിവിലിയണ്‍ ബഹുമതി സ്വീകരിക്കില്ല എന്ന പാര്‍ട്ടി തീരുമാനത്തിന്റെ പേര് – നിലപാട്….അമേരിക്കയില്‍ ചെന്ന് തട്ടിക്കൂട്ട് പരിപാടിയില്‍ പിഞ്ഞാണം വാങ്ങണതിന്റെ പേര് – ഗതികേട്….‘ എന്നാണ് യുവരാജ് കുറിക്കുന്നത്.
















