തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് സാരമായ പരിക്ക്.രാത്രി ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വെച്ചായിരുന്നു അപകടം.ബൈക്ക് യാത്രക്കാരായ വേദിത് കൃഷ്ണ, സൂരജ് എന്നിവർക്കായിരുന്നു അപകടം.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ യുവാക്കളിൽ വേദിതിന്റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്.
ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ വെച്ചാണ് മണിയൻപിള്ള രാജു ഓടിച്ച കാറിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്ന മണിയൻപിള്ള രാജുവിന്റെ കാറിന്റെ പിന്നിലേക്ക് വളരെ വേഗത്തില്‍ വന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു.
L 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് പറഞ്ഞു. അതേസമയം വാഹനം നിർത്താതെ പോയത് തനിക്ക് ഭയം കൊണ്ടായിരുന്നു എന്ന് മണിയൻ പിള്ള പറഞ്ഞു. ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
















