കൊച്ചി :എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താന്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം.സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചു പഠനം നടത്തണം.
നിര്‍ദ്ദിഷ്ട സ്ഥലം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതില്‍ വ്യക്തത വരുത്തണം.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഈ മാസം 25 നു മുമ്പ് രേഖാമൂലം അറിയിക്കണം.കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി നിശ്ചയിച്ച ഭൂമിയുള്ളത്.കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്‌മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ആരാഞ്ഞത്.
















