കൊച്ചി: ക്രൈസ്തവര്‍ക്കിടയിലുള്ള തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുറന്നുപറയണമെന്ന് കാസ. ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‌റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു കാസ.
സഭയുടെ കാര്യങ്ങളില്‍ ചില സംഘടനകള്‍ ഇടപെടുന്നു. ഒരുമിച്ചുനില്‍ക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില രാഷ്‌ട്രീയക്കാര്‍ക്കും ചില സംഘടനകള്‍ക്കും പങ്കുണ്ട്. അങ്ങനെയുള്ള സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുമുണ്ട്. ഓരോ വര്‍ഷവും കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണ് എന്നിങ്ങനെയായിരുന്നു മാര്‍ ആന്‍ഡ്രൂസിന്‌റെ ആരോപണം.
















