തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവര്‍ണറുടെ അംഗീകാരം.
ഇങ്ങനെ മുറിച്ച് വില്‍പ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂമിയുടെ ഉടമയ്‌ക്ക് ലഭിക്കും.നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കും. കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലെ ചന്ദനമരം മുറിച്ചു വില്‍പ്പന നടത്താന്‍ നിലവില്‍ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ടതായിരുന്നു സ്ഥിതി.പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ചന്ദന മരം ഉടമയ്‌ക്ക് വില്‍ക്കാനാകും.
















