കോട്ടയം: ചാനല്‍ അവതാരക ലക്ഷ്മി പത്മയ്‌ക്ക് നന്ദി അര്‍പ്പിച്ച് സൈബറിടത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബ്രിഗേഡ്. മൂന്നാം അതിജീവിത സാമ്പത്തിക സഹായമൊന്നും നല്‍കിയിട്ടില്ലെന്ന മാങ്കൂട്ടത്തിലിന്‌റെ അവകാശവാദം പൊളിക്കാന്‍ എന്ന പേരില്‍ ചില വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവിട്ടതിനാണ് രാഹുലിന്‌റെ ആരാധകര്‍ ലക്ഷ്മി പത്മയ്‌ക്ക് നന്ദി പറയുന്നത്. രാഹുലിന് പലതവണ പണം അയച്ചതിന്‌റെയും സണ്‍സ്‌ക്രീന്‍ അടക്കം അയച്ചു നല്‍കിയതിന്‌റെയും രേഖകളെന്ന പേരില്‍ ചില ചാറ്റുകളാണ് ലക്ഷ്മി പത്മ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ ചാറ്റുകളുടെ തിയതി മറച്ചിരുന്നു. ഇതാണ് രാഹുലിന്‌റെ പിന്തുണക്കാര്‍ക്ക് പിടിവള്ളിയായത്. പീഡനം നടന്നുവെന്നു പറയുന്ന തിയതിക്കു ശേഷമാണ് സണ്‍സ്‌ക്രീനും ഷാംപുവുമടക്കം അതിജീവത രാഹുലിന് അയച്ചു നല്‍കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബലാല്‍സംഗം ചെയ്തയാള്‍ക്ക് പാരിതോഷികം നല്‍കിയെന്ന തരത്തിലാണ് രാഹുല്‍ ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്. അതിജീവതയെ പിന്തുണയ്‌ക്കുന്നെന്ന വ്യാജേന ലക്ഷ്മി പത്മ പുറത്തുവിട്ട ചാറ്റുകള്‍ ബലാല്‍സംഗ ആരോപണത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവര്‍ പറയുന്നത് ശരിയെങ്കില്‍, അതിജീവതയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ ലക്ഷ്മി പത്മ ഫലത്തില്‍ രാഹുലിന്‌റെ രക്ഷകയുടെ റോളിലേയ്‌ക്ക് മാറുകയാണ്.













