തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാം കേസിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിനു പുറത്തിറങ്ങി.വ്യാഴാഴ്ച വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ദ്വാരപാലക പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്.കട്ടിളപ്പാളി കേസിലും സമാനമായി ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചു.അതേസമയം, ജയിലിന് പുറത്തിറങ്ങിയ പോറ്റിക്ക് ഇഡി സമന്‍സ് ഉടന്‍ നല്‍കുമെന്നാണറിയുന്നത്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ പൂജപ്പുര സ്‌പെഷ്യല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൂട്ടിക്കൊണ്ട് പോകാന്‍ കുടുംബം പുറത്തുണ്ടായിരുന്നു. സഹോദരിയും ഭാര്യയുമടക്കമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുപോകാനായി എത്തിയത്.എന്നാല്‍ മാധ്യമങ്ങളോട് പോറ്റി പ്രതികരിച്ചില്ല.
















