കോട്ടയം: പതിനായിരം ചതുരശ്ര അടി വീടുള്ളവര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് കിട്ടുമോ? ഇല്ല. പി. ആര്‍.ഡി പത്രക്കുറിപ്പിറക്കിയപ്പോള്‍ 1000 ചതുരശ്രമീറ്റര്‍ (10000 ചതുരശ്ര അടി) എന്ന് തെറ്റായി ചേര്‍ത്തുപോയതാണ്! അതിസമ്പന്നര്‍ പോലും ഇത്രയും വലിയ വീട് വയ്‌ക്കാറില്ല. ശരാശരി 3000 ചതുരശ്ര അടിയൊക്കെയാണ് ഇടത്തരം സമ്പന്നരുടെ വീടുകള്‍. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പത്രക്കുറിപ്പിലാണ് 100 ചതുരശ്രമീറ്ററിനു പകരം 1000 എന്ന് തെറ്റായി ചേര്‍ത്തു വന്നത്.
നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം. 100 ചതുരശ്രമീറ്ററിനു മുകളില്‍ വിസ്തീര്‍ണമുള്ള വീടുടമകള്‍, ഒരു ഏക്കറില്‍ അധികം വസ്തു സ്വന്തമായുള്ള ഭൂഉടമകള്‍, കാര്‍ പോലുള്ള 4 ചക്ര വാഹന ഉടമസ്ഥര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. മുന്‍ഗണനാ വിഭാഗത്തിലുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്നും അറിയിപ്പില്‍ പറയുന്നു. നിലവിലുള്ള മുന്‍ഗണനേതര നീല, വെള്ള കാര്‍ഡ് ഉടമകളുടെ ലിസ്റ്റ് ഇനം തിരിച്ച് റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.















