തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. ബാലരാമപുരം വെങ്ങാനൂർ ചാവടിനട തൈവിളാകം വീട്ടിൽ വിഷ്ണു (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.
ഒമ്പത് വയസ്സുള്ള ആന വിഷ്ണുവിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ച് വിഷ്ണുവിനെ വെള്ളത്തിനടിയിലേക്ക് താഴ്‌ത്തുകയായിരുന്നു. വിഷ്ണുവിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാരും ജീവനക്കാരും ഉടൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
2016 മുതൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയലേക്ക് മാറ്റി. ബിജുവിന്റേയും കലയടേയും മകനാണ്. ഒരു സഹോദരിയുണ്ട്.
















