കണ്ണൂര്‍: യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്‌ഐയ്‌ക്കും പൊലീസുകാരനും മര്‍ദനം. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരു കാരന്താട്ടെ ബിജുകുമാറിനെയാണ് (43) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി ഏഴ് മണിയോടെയാണ് കേസിനാധാരമായ സംഭവം.കാരന്താട് പഴയ റേഷന്‍ കടയ്‌ക്ക് സമീപം താമസിക്കുന്ന യുവതി തന്നെയും വിദ്യാര്‍ഥിയായ മകനെയും ഭര്‍ത്താവ് മര്‍ദിക്കുന്നെന്ന് പൊലീസിനെ അറിയിച്ചിരുന്നു.
ഇതന്വേഷിക്കാന്‍ വനിതാ എസ്‌ഐയും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും വീട്ടിലെത്തിയപ്പോള്‍ പ്രതി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച വനിതാ എസ്‌ഐയെ ചവിട്ടി. ബഹളം കേട്ട് പൊലീസ് ജീപ്പ് ഡ്രൈവര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.
















