പത്തനംതിട്ട : വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ചെന്ന പരാതിയില്‍ റാന്നി ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റിലായി. നേര്യമംഗലം സ്വദേശിയും കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായ കെഎ അശോകനെയാണ് ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മോശം പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
വകുപ്പ് തല നടപടി നേരിട്ടിട്ടുള്ളയാളാണ് അശോകന്‍. കടന്നുപിടിച്ചെന്ന പരാതി ആദ്യം ഒതുക്കി തീര്‍ക്കാന്‍ ശ്രമമുണ്ടായെങ്കിലും വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
















