കൊല്ലം:ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സുനില്‍കുമാര്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ഇയാളെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.
പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 -ാം പ്രതിയാണ് സുനില്‍കുമാര്‍ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം കേസില്‍ ആകെ 33 പേരാണ് പ്രതികള്‍.കീഴ്ശാന്തിയായിരുന്ന സുനില്‍കുമാര്‍ പോറ്റി ശബരിമലയില്‍ ഡ്യൂട്ടി ഏറ്റെടുത്ത ശേഷം ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിന്റെ ചുമതലയിലായിരുന്നു.
എണ്‍പതിനായിരത്തിലധികം പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ 34 ലക്ഷത്തോളം രൂപ നഷ്ട്മായെന്നാണ് കണക്ക്..
കേസ് പ്രത്യേക സംഘത്തെവെച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
















