പത്തനംതിട്ട: ബാലികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വെട്ടൂരില്‍ വ്യാപാരിയായ കുമ്പഴ ചെറിയത്ത് മോഹനനെ (67) അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പതിനൊന്നുകാരിയായ പെണ്‍കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പരാതിയെത്തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെട്ടൂര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹിയാണ് അശോകന്‍.
















