കോഴിക്കോട്: അപമാനിതനായി ദീപക് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍ തുടരും. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ആറിലേക്ക് മാറ്റി. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത സെഷന്‍സ് കോടതിയെ സമീപിച്ചത്.
ഷിംജിതയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കുന്നുണ്ട്. ബസില്‍ വച്ച് മോശമായി പെരുമാറിയെന്നു തെറ്റിദ്ധരിക്കുംവിധം ഷിംജിത വീഡിയോ പ്രചരിപ്പിക്കുകയും അതില്‍ മനംനൊന്ത് ദീപക് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
















