കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വാര്‍ഡിലെ റോഡിന് അനുവദിച്ച എംഎല്‍എഫണ്ട് സികെ ആശ പിന്‍വലിച്ചതായി ആക്‌ഷേപം. വൈക്കം നഗരസഭയിലെ താലൂക്ക് ഹോസ്പിറ്റല്‍ വാര്‍ഡിലെ റോഡിന് അനുവദിച്ച 15 ലക്ഷം രൂപയാണ് പിന്‍വലിച്ചത്.
എംഎല്‍എയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തുടര്‍ന്ന നടപടികള്‍ക്കായി ജില്ല കളക്ടര്‍ വൈക്കം നഗരസഭാ സെക്രട്ടറിക്ക് കത്തു നല്‍കിയതോടെയാണ് ആശയുടെ നടപടി പുറംലോകം അറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇതാണ് ഫണ്ട് പിന്‍വലിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഫണ്ട് അനുവദിച്ച സമയത്ത് ഇടതു പക്ഷ പ്രവര്‍ത്തകര്‍ എംഎല്‍എയെ അഭിനന്ദിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
















