പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ആടിയ നെയ്യ് ഭക്തർക്ക് പ്രസാദമായി വിറ്റതിലെ തട്ടിപ്പുകേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ദേവസ്വം ജീവനക്കാരൻ സുനിൽകുമാറാണ് പിടിയിലായത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
ആടിയ നെയ്യ എന്ന് അറിയപ്പെടുന്ന അഭിഷേക നെയ്യ വിറ്റതിൽ 34 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കണ്ടുപിടിച്ചിരിക്കുന്നത്. 36 പേർ പ്രതികളായുള്ള കേസിൽ ഈ വിഷയം ആദ്യമായി പുറത്തറിയിച്ചയാളാണ് സുനിൽകുമാർ. ഇയാൾ താൽക്കാലിക ശാന്തിക്കാരനായി നിയോഗിക്കപ്പെട്ടയാളാണ്. സുനിൽകുമാർ 16 ാം പ്രതിയാണ്. ഇയാളെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
















