തിരുവനന്തപുരം: ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവം വീണ്ടും.തിരുവനന്തപുരം നോര്‍ത്ത് – മൈസൂര്‍ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ്.
തിരുവനന്തപുരം അകത്തുമുറിക്കും വര്‍ക്കലയ്‌ക്കും ഇടയിലാണ് കല്ലേറുണ്ടായത്.ജനറല്‍ കോച്ചിന്റെ ഭാഗത്തേക്കാണ് കല്ലെറിഞ്ഞത്.
തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് ട്രെയിന്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം . കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കൊച്ചുവേളി സ്റ്റേഷനില്‍ നിന്നും ആര്‍ പി എഫ് സംഘം വര്‍ക്കലയിലെത്തി.
















