കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ദേവസ്വം മുന്‍ ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പതു മണിക്കൂറാണ് മുരാരി ബാബുവിനെ ചോദ്യം ചെയ്തത്.
കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഇഡി ഇയാളെ ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസും നല്‍കി.
കട്ടിളപാളി കേസില്‍ ആറും ദ്വാരപാലകപാളി കേസില്‍ രണ്ടാം പ്രതിയുമാണ് മുരാരി ബാബു.90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി അടുത്തിടെയാണ് മുരാരി ബാബു പുറത്തിറങ്ങിയത്.
















