തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമായ ‘കേരള സവാരി’യില്‍ ഡ്രൈവര്‍മാര്‍ ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ അംഗീകൃത ഓട്ടോ, ടാക്സി നിരക്കുകളില്‍, അധിക ചാര്‍ജുകളോ, സര്‍ജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. സവാരിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.
2025 നവംബറില്‍ തൊഴില്‍ വകുപ്പിന് കീഴില്‍ ആരംഭിച്ച പദ്ധതിയില്‍ മൊത്തം 25,000-ത്തിലധികം ഡ്രൈവര്‍മാര്‍ കേരള സവാരിയില്‍ ഓണ്‍ബോര്‍ഡ് ചെയ്തിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി 5000-ത്തിലധികം സജീവ ടാക്സി ഡ്രൈവര്‍മാരുണ്ട്. ഇതില്‍ പത്തിലധികം ഡ്രൈവര്‍മാര്‍ വനിതകളാണ്.
കേരള സവാരി വെബ്പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 4.29 ലക്ഷം ഉപയോക്താക്കള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
കേരളാ പോലീസിന്റെ പോല്‍ ആപ്പുമായി കേരള സവാരി ആപ്പ് ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് പദ്ധതിയുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും.
















