ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലും കളക്ടറേറ്റിലും മുട്ടം ജില്ലാ കോടതിയിലും ബോംബു വച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജം.ചൊവ്വാഴ്ച രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പൊലീസിനു പുറമെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണി ഉണ്ടായിരുന്നു.
















