തിരുവനന്തപുരം: മലയാള ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രിയ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് മാസ്റ്ററിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. മലയാളികളുടെ കാതുകളിൽ ഇന്നും മുഴങ്ങുന്ന എത്രയെത്ര മനോഹരമായ ഈണങ്ങളാണ് അദ്ദേഹം നമുക്കായി നൽകിയത്. സംഗീത ലോകത്തിന് നികത്താനാവാത്ത ഒരു നഷ്ടമാണ് അദ്ദേഹത്തിന്റെ ഈ മടക്കം. – സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കിന് വരുന്ന സംഗീത പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
















