തിരുവനന്തപുരം: ശബരിമലയിൽ സിപിഎം-കോൺഗ്രസ് കുറുവാസംഘം നടത്തിയ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടത്തിയ യുവമോർച്ച മാർച്ചിൽ പ്രതിഷേധം ആളിക്കത്തി. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധക്കാർ നിയമസഭയ്‌ക്ക് മുന്നിലെത്തിയത്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് അഞ്ചിലധികം പ്രാവശ്യം ജലപീരങ്കിയും പ്രയോഗിച്ചു.
യുവമോർച്ചയുടെ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധം തുടരുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
















