Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമയുടെ ഇതിവൃത്തം ദുരൂഹം; സന്നിധാനത്ത് ഷൂട്ടിങ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Feb 3, 2026, 12:07 pm IST
in Kerala

പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് ദിനത്തില്‍ ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് സംവിധായകന്‍ അനുരാജ് മനോഹറിന്റെ നേതൃത്വത്തില്‍ സിനിമാ ചിത്രീകരണം നടന്നത്. ശബരിമലയില്‍ വന്‍ സുരക്ഷാവീഴ്‌ച്ച ഉണ്ടായതായാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലയേയും പമ്പയേയും ആസ്പദമാക്കിയുള്ള സിനിമയുടെ ഇതിവൃത്തവും സംശയം ജനിപ്പിക്കുന്നു. അതിനാല്‍ ചലച്ചിത്രത്തിന്റെ തിരക്കഥ അടക്കമുള്ളവ പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി ‘നരിവേട്ട’ എന്ന ചലച്ചിത്രം കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്തത് അനുരാജ് മനോഹര്‍ ആണ്. മകരവിളക്കിന് തൊട്ടുമുമ്പാണ് സന്നിധാനത്ത് ചലച്ചിത്ര ഷൂട്ടിങ് നടത്താന്‍ അനുമതി നല്‍കണമെന്ന് അനുരാജ് മനോഹര്‍ മൊബൈല്‍ ഫോണിലൂടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനോട് ആവശ്യപ്പെട്ടത്. പമ്പയെ ആസ്പദമാക്കിയുള്ള ചിത്രമാണ് താന്‍ സംവിധാനം ചെയ്യുന്നതെന്നും അതിനാല്‍ മകരവിളക്ക് ദിനത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഹൈക്കോടതി നിര്‍ദേശം വ്യക്തമാക്കി കെ. ജയകുമാര്‍ അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചു.

ഇതോടെ അനുരാജ് സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപിയോട് അനുമതി തേടി. പമ്പാ ഹില്‍ ടോപ്പില്‍ സിനിമ ചിത്രീകരിക്കാന്‍ അദ്ദേഹം അനുമതി നല്‍കി. എന്നാല്‍ ഇതിന്റെ മറവില്‍ അനുരാജ് മനോഹറും സംഘവും മകരവിളക്ക് ദിനത്തില്‍ തന്നെ സന്നിധാനത്ത് ചിത്രീകരണം നടത്തിയ വിവരം പിന്നീട് പുറത്തുവന്നു. ഉടന്‍ തന്നെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാറിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നതായി വ്യക്തമാക്കുന്ന പെന്‍ഡ്രൈവ് ദൃശ്യം അടക്കമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് സമര്‍പ്പിച്ചു. തുടര്‍നടപടികളെപ്പറ്റി ലീഗല്‍ സെല്ലിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ സംവിധായകന്‍ അനുരാജ് മനോഹര്‍ ശബരിമല പശ്ചാത്തലമാക്കി സിനിമ എടുക്കുന്നത് സന്നിധാനത്തെ വിവാദകേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് സൂചനയുണ്ട്. ഒപ്പം മകരവിളക്ക് വിവാദമാക്കാനും ലക്ഷ്യമിട്ടിരുന്നു എന്നാണ് വിമര്‍ശനം. ഇതില്‍ നക്‌സല്‍, തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയമുണ്ട്.

Tags: cinemaSABARIMALAShootting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.